ബെർലിൻ: പി.എച്ച്ഡി പ്രബന്ധത്തിൽ കോപ്പിയടി അന്വേഷണം നേരിട്ട ജർമ്മൻ വനിതാ, കുടുംബക്ഷേമ മന്ത്രി ഫ്രാൻസിസ്ക ജിഫിയുടെ രാജി ചാനസലർ ഏഞ്ജല മെർക്കൽ സ്വീകരിച്ചു.ബെർലിൻ ഫ്രീ യൂണിവേഴ്സിറ്റിയിൽ നിന്ന് 2010 ൽ ജിഫി നേടിയ ഡോക്ടറേറ്റ് ആണ് വിവാദമായത്. യൂറോപ്യൻ കമ്മിഷന്റെ നയത്തെക്കുറിച്ചുള്ള ജിഫിയുടെ പ്രബന്ധത്തിൽ കോപ്പിയടി പരാതി ഉണ്ടായതിനെ തുടർന്ന് യൂണിവേഴ്സിറ്റി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ നവംബറിൽ വന്നതിനെ തുടർന്ന് ജൂണിനകം മറുപടി നൽകാൻ ജിഫിയോട് ആവശ്യപ്പെട്ടിരുന്നു. പി.എച്ച്ഡി റദ്ദാക്കിയാൽ മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന് അവർ പറഞ്ഞിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |