ബീജിംഗ്: ബി.1.617 കൊവിഡ് വകഭേദത്തിന് ചൈനീസ് വാക്സിൻ ഫലപ്രദമാണെന്ന് ചൈനീസ് രോഗ നിയന്ത്രണ വിദഗ്ദ്ധൻ ഷാഹോ യിമിങ്. ആദ്യഘട്ട പരീക്ഷണങ്ങളിൽ വകഭേദത്തിനെതിരെ വാക്സിൻ ഒരു പരിധിവരെ ഫലപ്രദമാണെന്ന് ബോദ്ധ്യമായിട്ടുണ്ടെന്ന് ഷാഹോ അവകാശപ്പെട്ടു. എന്നാൽ, ഏത് വാക്സിന്റെ കാര്യമാണ് പറയുന്നതെന്ന് ഷാഹോ വ്യക്തമാക്കിയിട്ടില്ല. ബി.1.617 വകഭേദദത്തിന്റെ 18 കേസുകൾ ചൈനയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഷാഹോ വ്യക്തമാക്കി. കൂടാതെ, വകഭേദത്തെക്കുറിച്ച് ചൈന സൂക്ഷമമായി നിരീക്ഷണം നടത്തുന്നുണ്ടെന്നും ഡാറ്റ കണക്കാക്കുന്നുണ്ടെന്നും ഷാഹോ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |