ബീജിംഗ്: ചൈനയുടെ വടക്കുപടിഞ്ഞാറ്-തെക്ക്പടിഞ്ഞാറൻ ഭാഗങ്ങളിലുണ്ടായ ശക്തമായ ഭൂചലനങ്ങളിൽ മൂന്ന് മരണം.
വടക്കുപടിഞ്ഞാറൻ ഭാഗത്ത് തിബറ്റൻ പീഠഭൂമിയിലെ ക്വിങ്ഹായ് പ്രവിശ്യയിലും തെക്ക്പടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലുമാണ് ഭൂചലനമുണ്ടായത്.
യുനാനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദാലിയിൽ വെള്ളിയാഴ്ച രാത്രി 9.48നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിൽ 6.1 തീവ്രത രേഖപ്പെടുത്തി. ഇതിന് ശേഷം രണ്ട് ഭൂചലനം കൂടിയുണ്ടായതായി യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
27 ഓളം പേർക്ക് പരിക്കേറ്റു. 20000 ത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു.
ക്വിങ്ഹായ് പ്രവിശ്യയിൽ 7.3 തീവ്രതയിലുളള ഭൂചലനമാണുണ്ടായത്. ഇവിടെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മഡുവോ ആണ് പ്രഭവകേന്ദ്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |