SignIn
Kerala Kaumudi Online
Thursday, 25 April 2024 1.41 AM IST

ആണവനിരായുധീകരണ ചർച്ചയിൽ ഉത്തരകൊറിയയ്ക്കായി കാത്തിരിക്കുന്നുവെന്ന് ബ്ലിങ്കൻ

blinken

വാഷിംഗ്ടൺ: കൊറിയൻ ഉപദ്വീപിലെ ആണവനിരായുധീകരണ നയതന്ത്ര ചര്‍ച്ചകളിൽ ഉത്തരകൊറിയയുടെ രംഗപ്രവേശത്തിനായി കാത്തിരിക്കുന്നുവെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. കൊറിയൻ ഉപദ്വീപിനെ പൂർണമായി ആണവ നിരായൂധികരിക്കാനുള്ള മികച്ച മാർഗം ഉത്തരകൊറിയയുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുക എന്നതാണ് - ബ്ലിങ്കൻ പറഞ്ഞു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ നടന്ന ആണവ നിരായൂധീകരണവുമായി ബന്ധപ്പെട്ട ചർച്ചയിലും ഉത്തരകൊറിയയുടെ ഈ വിഷയം ചർച്ചയായിരുന്നു.

ശരിയായ സന്ദർഭത്തിൽ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നുമായി ചർച്ച നടത്തുമെന്നും മൂൺ പറഞ്ഞിരുന്നു.

ബൈഡൻ അധികാരത്തിലെത്തിലേറിയത് മുതൽ ഉത്തരകൊറിയയുമായി നയതന്ത്ര ചര്‍ച്ചകൾക്ക് ശ്രമിച്ചിരുന്നെങ്കിലും ഈ ക്ഷണങ്ങളെല്ലാം നിരസിക്കുന്ന നിലപാടായിരുന്നു ഉത്തരകൊറിയ സ്വീകരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, BLINKEN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.