ന്യൂയോർക്ക്:സമ്മാനം ലഭിച്ചില്ലെന്ന് ഉറപ്പിച്ച് വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിന് ഒരു മില്യൻ ഡോളർ സമ്മാനം. സമ്മാനത്തിനർഹയായ യുവതിയെ തേടിപ്പിടിച്ച് ടിക്കറ്റ് തിരിച്ചു നൽകി മാതൃകയായി ഇന്ത്യൻ വംശജനായ സ്റ്റോർ ഉടമസ്ഥൻ. മാസച്ച്യുസെറ്റ്സിൽ ലക്കി സ്പോട്ട് സ്റ്റോർ എന്ന സ്റ്റോർ നടത്തുന്ന മൗനിഷ് ഷായും കുടുംബവുമാണ് ടിക്കറ്റ് തിരിച്ചേൽപ്പിച്ച് മാതൃകയായത്.
ലിയ റോസ് ഫിഗ എന്ന യുവതിയാണ് സ്റ്റോറിൽ നിന്നു ടിക്കറ്റ് വാങ്ങിയത്. ഉച്ചഭക്ഷണത്തിന് ഇറങ്ങിയപ്പോൾ വാങ്ങിയ ടിക്കറ്റ് തിരക്കുപിടിച്ചു സ്ക്രാച്ച് ചെയ്ത ശേഷം തൊട്ടടുത്തുള്ള ചവറ്റു കുട്ടയിലേക്ക് വലിച്ചെറിയുകയും ചെയ്തു. സ്റ്റോർ ഉടമ മൗനിഷ് ഷായുടെ മകൻ അബി ഷായാണ് ചവറ്റു കുട്ടയിൽ കിടക്കുന്ന ലോട്ടറി ടിക്കറ്റ് കണ്ടെത്തിയത്. ടിക്കറ്റിലെഎല്ലാ നമ്പറും സ്ക്രാച്ച് ചെയ്തിട്ടില്ലാത്തതിനാൽ വീണ്ടും സ്ക്രാച്ച് ചെയ്തു നോക്കിയപ്പോൾ ഒരു മില്യൻ ഡോളർ സമ്മാനം ലഭിച്ചതായി കണ്ടെത്തി.
തുടർന്ന് ഇന്ത്യയിലെ മാതാപിതാക്കളോട് വിഷയത്തിൽ ഉപദേശം തേടുകയായിരുന്നു.ടിക്കറ്റ് കൈയിൽ സൂക്ഷിക്കുന്നത് ശരിയല്ലെന്നും അത് അർഹതപ്പെട്ടവർക്ക് മടക്കിനൽകണമെന്നും അവർ പറഞ്ഞതായും അതനുസരിച്ച് താൻ ടിക്കറ്റ് ഉടമയെ തേടിപ്പിടിച്ച് അവരെ ഏൽപ്പിച്ചതായുംഅബി ഷാ പറഞ്ഞു.
ഇത്രയും സന്മനസ് കാണിച്ച കടയുടമസ്ഥനോടു പ്രത്യേക നന്ദിയുണ്ടെന്ന് ലിയ റോസ് പറഞ്ഞു. ഒരു മില്യൻ ഡോളർ സമ്മാനം നേടിയ ടിക്കറ്റ് വിറ്റ കടയുടമസ്ഥന് 10,000 ഡോളറിന്റെ ബോണസ് ലഭിക്കും. എന്നാൽ ഇതു കൂടാതെ നന്ദി സൂചകമായി താനും കുടുംബത്തിന് ഒരു സമ്മാനം നൽകുന്നുണ്ടെന്ന് ലിയ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |