ഒമാൻ: ട്വിറ്ററിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ ഇന്ത്യൻ വംശജനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ അധ്യാപകനായ ഡോ.സുധീർ കുമാർ ശുക്ലയെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.
ഇസ്രായേൽ പലസ്തീനിൽ വിഷയത്തിൽ ഇസ്രയേൽ ആക്രമണങ്ങളെ അനുകൂലിച്ചാണ് അദ്ദേഹം ട്വിറ്ററിൽ പേസ്റ്റിട്ടത്. തുടർന്ന് വിദ്യാർത്ഥികൾ അടക്കമുള്ളവർ അധ്യാപകന് എതിരെ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ വിഷയത്തെ ന്യായികരിച്ച അധ്യാപകന്റെ ക്ലാസുകൾ ബഹിഷ്കരിക്കുന്ന അവസ്ഥയിലെത്തിയതോടെ സർവകലാശാല അധികൃതർ അധ്യാപകനെ പിരിച്ചു വിടുകയായിരുന്നു. സംഭവം വലിയ വിവാദമായപ്പോൾ
സുധീർ തന്റെ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയുകയും അക്കൗണ്ട്ഡിലീറ്റ് ചെയ്യുകയുംചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |