ദോഹ: വേൾഡ് ഹെൽത്ത് അസംബ്ലി വൈസ് പ്രസിഡന്റായി ഖത്തർ ആരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയെ തിരഞ്ഞെടുത്തു. ലോകാരോഗ്യ സംഘടനയുടെ പരമോന്നത സ്ഥാപനമാണ് ലോകാരോഗ്യ അസംബ്ലി. ലോകാരോഗ്യ സംഘടനയുടെ അംഗരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ വർഷത്തിലൊരിക്കലാണ് ഒത്തുചേരുന്നത്. ലോകാരോഗ്യ സംഘടനയുടെ നയങ്ങൾ തീരുമാനിക്കുക, ഡയറക്ടർ ജനറലിനെ നിയമിക്കുക, സംഘടനയുടെ സാമ്പത്തിക നയങ്ങൾക്ക് മേൽനോട്ടം വഹിക്കുക തുടങ്ങിയവ കാര്യങ്ങൾ നിർവഹിക്കുന്നത് ലോകാരോഗ്യ അസംബ്ലിയാണ്.
മെയ് 24 മുതൽ ജൂൺ ഒന്നു വരെ തുടരുന്ന നിയമസഭാ യോഗങ്ങളിലും ജൂൺ രണ്ടിന് വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിന്റെ 149ാമത് സെഷനിലും ഖത്തർ ആരോഗ്യ പ്രതിനിധി സംഘത്തിന് നേതൃത്വം നേതൃത്വം നൽകുന്നത് ആരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയാണ്.
കൊവിഡ് മഹാമാരി അവസാനിപ്പിക്കുക, അടുത്തത് തടയുക, ആരോഗ്യകരവും സുരക്ഷിതവും നീതിപൂർവകവുമായ ഒരു ലോകം ഒന്നിച്ച് കെട്ടിപ്പടുക്കുക' എന്നതാണ് ഈ വർഷത്തെ വേൾഡ് ഹെൽത്ത് അസംബ്ലിയുടെ പ്രമേയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |