SignIn
Kerala Kaumudi Online
Friday, 19 April 2024 11.57 PM IST

ഉപ്പ് ഉപയോഗം കുറയ്ക്കണമെന്ന് ഡബ്ലിയു.എച്ച്.ഒ

salt

വാഷിംഗ്ടൺ: ഭക്ഷണം രുചികരമാകണമെങ്കിൽ എരിവും ഉപ്പുമെല്ലാം പാകത്തിന് വേണം. ചിലർക്ക് ആകട്ടെ ഉപ്പിനോട് ഏറെ പ്രിയമുണ്ട്. എന്നാൽ, അവരിൽ ഭൂരിഭാഗത്തിനും ഉപ്പ് (സോഡിയം) ഒരു നിശ്ചിത ദിവസത്തിൽ എത്രമാത്രം കഴിക്കണമെന്ന് അറിയില്ല. ദിവസേനയുള്ള സോഡിയം ഉപഭോഗത്തിൽ നേരിയ വർദ്ധനവ് പോലും ആരോഗ്യത്തിന് അപകടകരമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. 60 ഭക്ഷ്യ വിഭാഗങ്ങളിലായി സോഡിയത്തിന്റെ അളവ് സംബന്ധിച്ച പുതിയ മാനദണ്ഡങ്ങൾ ഡബ്ലിയു.എച്ച്.ഒ പുറത്തിറക്കിയിരുന്നു. ദിവസേന ഉപ്പ് കഴിക്കുന്നത് അഞ്ച് ഗ്രാമായി പരിമിതപ്പെടുത്താൻ ശുപാര്‍ശ ചെയ്തിട്ടും, ലോകമെമ്പാടുമുള്ള ഭൂരിഭാഗം ആളുകളും അതിന്റെ ഇരട്ടിയാണ് ഉപയോഗിക്കുന്നത്. ഇത് ഹൃദ്രോഗങ്ങൾക്ക് കാരണമാകും.

2025 ഓടെ ആഗോള സോഡിയം ഉപ്പ് ഉപഭോഗം 30 ശതമാനം കുറയ്ക്കാനാണ് ഡബ്ലിയു.എച്ച്.ഒയുടെ ലക്ഷ്യം. സംസ്കരിച്ച ഭക്ഷണത്തിന്റെ ഉപയോഗം ലോകമെമ്പാടും ദിവസേനയുള്ള സോഡിയം ഉപഭോഗത്തിന്റെ അളവ് വർദ്ധിപ്പിക്കും.

ഇത്തരം ഭക്ഷണങ്ങളിൽ വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത അളവിലാണ് സോഡിയം അടങ്ങിയിട്ടുള്ളത്. സംസ്കരിച്ച ഭക്ഷണങ്ങളിൽ സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ ഉപകരിക്കും. പോഷകാഹാര വളർച്ചാ ഉച്ചകോടി ഡിസംബറിൽ നടക്കുമെന്നതിനാൽ ഭക്ഷ്യ-പോഷകാഹാര നയത്തിന്റെ നിർണായക വര്‍ഷത്തിലാണ് പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കുന്നതെന്ന് ഡബ്ലിയു.എച്ച്.ഒ അറിയിച്ചു.

@ ഭീകരനാണ് ഉപ്പ്

ഉപ്പ് വഴിയാണ് സോഡിയം പ്രധാനമായും ശരീരത്തിലത്തെുന്നത്. സോഡിയത്തിന്റെ അളവ് കൂടുന്നതും പൊട്ടാസ്യം കുറയുന്നതും ഉയർന്ന രക്തസമ്മർദ്ദത്തിനു കാരണമാകുന്നു. ദിനം പ്രതി അഞ്ച് ഗ്രാമിൽ കുറവ് ഉപ്പ് ഉപയോഗിക്കുന്നത്, ഹൃദ്രോഗങ്ങൾ, വൃക്ക പ്രശ്നങ്ങൾ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. ഉപ്പ് ഉപയോഗം കുറഞ്ഞാൽ പ്രതിവര്‍ഷം 25 ലക്ഷം മരണങ്ങൾ വരെ തടയാം. ഹൃദ്രോഗങ്ങളും ഹൃദയാഘാതവും കാരണം പ്രതിവർഷം 30 ലക്ഷം പേർ മരിക്കുന്നു.

@ മാനദണ്ഡങ്ങൾ

പായ്ക്ക് ചെയ്തതും സംസ്കരിച്ചതുമായ രുചികരമായ ലഘുഭക്ഷണങ്ങൾ, പായ്ക്കുചെയ്ത റൊട്ടി,ഇറച്ചി ഉത്പന്നങ്ങൾ, ചീസ് എന്നിവയില്‍ ഉപയോഗിക്കേണ്ട സോഡിയത്തിന്റെ അളവിനെ കുറിച്ചാണ് പുതിയ മാനദണ്ഡത്തിൽ പറയുന്നത്.

ഇതനുസരിച്ച്, ഉരുളക്കിഴങ്ങ് ചിപ്സില്‍ 100 ഗ്രാമിന് പരമാവധി 500 മില്ലിഗ്രാം സോഡിയമേ അടങ്ങാവൂ. സംസ്കരിച്ച മാംസത്തിന് ഇത് 340 മില്ലിഗ്രാം വരെയെ പാടുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, SALT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.