ബ്രസീലിയ: റോഡിലൂടെ പറന്ന് കളിക്കുകയായിരുന്നു ആ രണ്ട് തേനീച്ചക്കുട്ടന്മാർക്ക് വല്ലാതങ്ങ്
ദാഹിച്ചു. കുറച്ച് ശീതളപാനീയം കുടിച്ചാൽ ഒന്ന് ഉഷാറായേനേ - ഇരുവരും ചിന്തിച്ചു. ഒടുവിൽ ഒരു ശീതളപാനീയക്കുപ്പി കണ്ടെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കുപ്പിയുടെ അടപ്പ് തുറന്ന് വയറുനിറയെ ഇരുവരും പാനീയം കുടിച്ചു. ബ്രസീലിലെ സാവോ പോളോയിൽ ഉച്ചഭക്ഷണ സമയത് ശീതളപാനീയം കുടിക്കാനിറങ്ങിയ വ്യക്തയാണ് ഈ കൗതുക ദൃശ്യം പകർത്തിയത്.വീഡിയോയിൽ അടപ്പിന്റെ ഇരുവശത്തുമായി നിലയുറപ്പിച്ച തേനീച്ചകൾ ഒടുവിൽ അടപ്പ് തിരിച്ച് അത് താഴേക്കിടുന്നത് വ്യക്തമായി കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |