ജറുസലേം: കിഴക്കൻ ജറൂസലേമിലെ നാട്ടുകാരായ പാലസ്തീനികളെ കുടിയിറക്കുന്നതിനെതിരെ തുടരുന്ന പ്രക്ഷോഭ റാലിക്കു നേരെ ഇസ്രായേൽ പൊലീസ് വെടിവയ്പ്പ്. സംഭവത്തിൽ 26 കാരനായ പാലസ്തീൻ പൗരൻ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ബെയ്ത നഗരത്തിലാണ് പ്രതിഷേധം അരങ്ങേറിയത്.
ഇസ്രായേൽ പൊലീസ് ഒരുക്കിയ കവചം മറികടന്ന് നൂറുകണക്കിന് ആളുകൾ സംഘടിച്ചിരുന്നു. ടയറുകൾ കത്തിച്ചും കല്ലെറിഞ്ഞും പ്രതിഷേധിച്ചതോടെ പൊലീസ് വെടിവെക്കുകയായിരുന്നു. അഞ്ചുപേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഗാസ ആക്രമണത്തിന് പിന്നാലെ അധിനിവേശത്തിനെതിരെ വെസ്റ്റ്ബാങ്കിൽ പ്രതിഷേധം കനത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |