ബീജിംഗ്: കൊവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈന. ചൈനയുൾപ്പെടെയുള്ള ബ്രിക്സ് അംഗങ്ങൾ രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്നാണ് വിദേശകാര്യ മന്ത്രി വാംഗ് യി പറഞ്ഞത്.
ഈ മഹാമാരിക്കാലത്ത് ഒരിക്കൽ കൂടി ഞാൻ ഇന്ത്യയോടുള്ള എന്റെ സഹാനുഭൂതി പ്രകടമാക്കുകയാണ്. ഈ സമയത്ത് ചൈനയും ബ്രിക്സ് രാജ്യങ്ങളും ഇന്ത്യയ്ക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്ന് പ്രഖ്യാപിക്കുന്നു. ഇന്ത്യ ഈ മഹാമാരിയെ മറികടക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു - യി പറഞ്ഞു. ബ്രിക്സ് രാജ്യങ്ങളുടെ ഓൺലൈൻ കൂടിക്കാഴ്ചയിലായിരുന്നു ചൈന പിന്തുണ പ്രഖ്യാപിച്ചത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ചേ
ർന്നതാണ് ബ്രിക്സ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |