വാഷിംഗ്ടൺ: ഭൂമിയോട് അടുത്ത് നിൽക്കുന്ന ഗ്രഹമായ ശുക്രനിൽ രണ്ട് ദൗത്യങ്ങൾ പ്രഖ്യാപിച്ച് ബഹിരാകാശ ഏജൻസിയായ നാസ. 2028, 2030 വർഷങ്ങളിലാവും ദൗത്യങ്ങൾ. ജ്വലിക്കുന്ന ഗ്രഹമായ ശുക്രൻ എങ്ങനെ രൂപപ്പെട്ടു എന്നത് സംബന്ധിച്ച പഠനം നടത്തുന്നതിനാണ് ഈ ദൗത്യങ്ങളെന്ന് നാസ
അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. ഡാവിഞ്ചി എന്ന് പേരിട്ടിരിക്കുന്ന ആദ്യ ദൗത്യം ശുക്രന്റെ അന്തരീക്ഷത്തെ പറ്റിയുള്ള പഠനത്തിനായും വെരിറ്റാസ് എന്ന രണ്ടാമത്തെ ദൗത്യം ശുക്രന്റെ ഉപരിതലത്തെ കുറിച്ചുമാണ് പഠിക്കുക. 1990-91 കാലത്താണ് ശുക്രന്റെ ഉപരിതലത്തെപ്പറ്റി അവസാനമായി പഠനങ്ങൾ നടത്തിയത്. മഗല്ലൻ എന്നായിരുന്നു ആ ദൗത്യം അറിയപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |