ജിദ്ദ: സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ ജോലിക്കുള്ള ഇഖാമ, റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി ജൂലൈ 31 വരെ പുതുക്കി നൽകുമെന്ന് സൗദി
പാസ്പോർട്ട് വിഭാഗം അറിയിച്ചു.നേരത്തെ സൗദിയിലെ സൽമാൻ രാജാവിന്റെ ഉത്തരവ് പ്രകാരം
ജൂൺ 2 വരെ പുതുക്കിയ തീയതിയാണ് ജൂൺ അവസാനം വരെ നീട്ടാൻ തീരുമാനമായത്.
സൗദി യാത്ര വിലക്ക് ഏർപ്പെടുത്തിയ 20 രാജ്യങ്ങളിൽ നിന്ന് തിരിച്ചു വരാനാവാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകളാണ് പുതുക്കി നൽകുക. രേഖകകൾ പുതുക്കാൻ ആവശ്യമായ ചിലവുകൾ ധനകാര്യ മന്ത്രാലയം വഹിക്കും. പാസ്പോർട്ട് ഓഫീസുകൾ സന്ദർശിക്കാതെ തന്നെ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് രേഖകളുടെ പുതുക്കൽ സ്വമേധേയാ പൂർത്തിയാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |