SignIn
Kerala Kaumudi Online
Friday, 19 April 2024 3.49 PM IST

ലോകരാജ്യങ്ങൾ ലോക്ക്ഡൗൺ പിൻവലിക്കരുത് : ലോകാരോഗ്യ സംഘടന

ggg
GB

ജനീവ:ലോകരാജ്യങ്ങൾ കൊവിഡ് ലോക്ക്ഡൗൺ ഒരു കാരണവശാലും പിൻവലിക്കരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. രാജ്യങ്ങളിൽ ശക്തിയേറിയ പുതിയ വകഭേദങ്ങൾ കണ്ടെത്തുകയാണ്. അതിനാൽ രോഗവ്യാപനയും രോഗതീവ്രതയും വർദ്ധിക്കുന്നതിലൂടെയുണ്ടാവാനിടയുള്ള അപകടസാധ്യതയും കണക്കിലെടുത്താണ് മുന്നറിയിപ്പ്. സമ്പന്ന രാജ്യങ്ങളിലടക്കം ലോകത്തൊരിടത്തും വാക്സിനേഷൻ അമ്പത് ശതമാനം പോലുമായിട്ടില്ല. ലോക്ക്ഡൗൺ പിൻവലിച്ചാൽ അത് വാക്സിനെടുക്കാത്തവരെ മരണത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു.ആഫ്രിക്കൻ, പസഫിക് മേഖലയടക്കമുള്ള പ്രദേശങ്ങളിൽകൊവിഡ് രണ്ടാം ഘട്ടവ്യാപനം രൂക്ഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വാക്സിനേഷൻ ആരംഭിച്ചിട്ട് ആറുമാസം പിന്നിട്ടിരിക്കുന്നു. എന്നാൽ ആകെ വാക്സിനുൽപ്പാദനത്തിന്റെ 44 ശതമാനവും സമ്പന്ന രാജ്യങ്ങൾക്കാണ് ലഭിച്ചത്.ലോകജനസംഖ്യയുടെ 10 ശതമാനത്തോളമുള്ള ദരിദ്രരാജ്യങ്ങൾക്ക് ലഭിച്ചിരിക്കുന്നത് 0.4 ശതമാനം മാത്രമാണ്. ഈ കണക്കുകൾ ഉയരാത്തത് ആശങ്കയുണ്ടാക്കുന്നതായുംഅദ്ദേഹംകൂട്ടിച്ചേർത്തു

കൊവിഡ് : ചൈനയോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് ഉത്ഭവത്തിൽ ചൈനയുടെ പങ്കിനെപറ്റി ശക്തമായ സംശയം ലോക രാജ്യങ്ങൾക്കിടയിൽ നിലനിൽക്കെ ഈ വിഷയത്തിൽ നിർണായക നിലപാടെടുത്ത് ലോകാരോഗ്യസംഘടന.കൊവിഡ് രോഗത്തിന്റെ ഉത്ഭവത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ചൈനയെ നിർബന്ധിക്കാൻ തങ്ങൾക്ക് സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന വക്താവ് മൈക്ക് റയാൻ വ്യക്തമാക്കി.എന്നാൽകൊവിഡ് രോഗം കൂടുതൽ അപകടകാരിയായതിനെ കുറിച്ചുളള പഠനത്തിൽ എല്ലാ രാജ്യങ്ങളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചൈനയിലെ വുഹാനിലെ ലബോറട്ടറിയിൽ നിന്നാണ് കൊവിഡ് വൈറസിന്റെ ഉത്ഭവമെന്ന വാദം ആദ്യം മുതലേ ശക്തമാണ്.പരിശോധനയ്ക്കായി ചൈനയിൽ ഈ വർഷമാദ്യം ലോകാരോഗ്യ സംഘടന സംഘം സന്ദർശനം നടത്തിയിരുന്നു. അതേ സമയം ഇക്കാര്യങ്ങളിൽ ചൈനയുടെ കൈവശമുളള എല്ലാ രേഖകളും പരിശോധിക്കാൻ കഴിഞ്ഞില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ചൈനയ്ക പരോക്ഷപിന്തുണ നല്കുന്ന സമീപനമാണ് ലോകാരോഗ്യസംഘടനയുടേതെന്ന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ നേരത്തെ ആരോപിച്ചിരുന്നു.

വാഷിംഗ്ടൺ: ലോകത്താകമാനം ദുരന്തം വിതച്ചു കൊണ്ടിരിക്കുന്നകൊവിഡ് വൈറസിന്റെ ഉത്ഭവകേന്ദ്രം ചൈനയിലെ വുഹാൻ ലാബാണെന്ന നിഗമനം ശരിയാകാമെന്ന് അമേരിക്കൻ ദേശീയ ലബോറട്ടറി റിപ്പോർട്ട്. ഇതിനെകുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കാലിഫോർണിയയിലെ ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറിയാണ് പഠനം നടത്തിയതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപാണ്കൊവിഡിന്റെ ഉത്ഭവത്തെപ്പറ്റി പഠനം നടത്താൻ ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറിയെ ഏൽപ്പിച്ചത്. വൈറസ് വന്നത് ചൈനയിലെ വുഹാൻ ലാബിൽ നിന്നാണെന്ന് ട്രംപ് ആവർത്തിച്ചുപറയുന്നുണ്ട്. 2020 മെയ് ഇരുപതിന് തയാറാക്കിയ റിപ്പോർട്ട് ട്രംപിന്റെ വാദങ്ങൾക്ക് കൂടുതൽ ശക്തിപകരുന്നതാണ്.

വൈറസിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ച് വീണ്ടും അന്വേഷണം നടത്താൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ രഹസ്യാന്വേഷണ ഏജൻസികൾക്കു നിർദേശം നൽകിയിട്ടുണ്ട്. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിച്ച് 90 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.