SignIn
Kerala Kaumudi Online
Thursday, 18 April 2024 7.43 AM IST

കൊവിഡ് വൈറസ് സാന്നിദ്ധ്യത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ചൈന

ft

ബീജിംഗ് : കൊവിഡ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ശീതീകരിച്ച സമുദ്രോത്പന്നങ്ങളുടെ ഇറക്കുമതിക്ക് താത്ക്കാലിക നിരോധനമേർപ്പെടുത്തി ചൈന. ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് സമുദ്രോത്പ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ആറ് കമ്പനികളുടെ പാക്കേജിൽ കൊവിഡ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ചൈനീസ് കസ്റ്റംസ് അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് കമ്പനികളുടെ ഉത്പന്നങ്ങൾക്ക് ഒരാഴ്ചത്തെ നിരോധനമേർപ്പെടുത്തിയതായി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് ഓഫ് ചൈന അറിയിച്ചു.

കൊവിഡ് ലോകരാജ്യങ്ങളിൽ രൂക്ഷമായി തുടരുന്നതിനെ തുടർന്ന് മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവിഭവങ്ങളിൽ ചൈനീസ് അധികൃതർ പരിശോധന കർശനമാക്കിയിരുന്നു. ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന ശീതികരിച്ച ഭക്ഷ്യവസ്തുക്കൾക്ക് സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് ചൈന വിതരണാനുമതി നൽകി വരുന്നത്. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ് വൈറസ് വ്യാപനം രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചൈന നിയന്ത്രണ വിധേയമാക്കിയിരുന്നു. എന്നാൽ, വിദേശത്തുനിന്ന് എത്തുന്നവർക്ക് രോഗം സ്ഥിരീകരിക്കുന്നത് രാജ്യത്ത് വീണ്ടും രോഗവ്യാപനത്തിന് ഇടയാക്കുമോയെന്ന ആശങ്കയിലാണ് ചൈനീസ് സർക്കാർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.