SignIn
Kerala Kaumudi Online
Friday, 29 March 2024 4.14 PM IST

രാജ്യത്തെ പകുതിയിലേറെ പേർക്കും വാക്സിൻ നല്കി യു.എ.ഇ

ff

അബുദാബി : യുഎഇയിൽ ദേശീയ വാക്സിൻ ക്യാംപെയ്നിലൂടെ 12 വയസ്സിനു മുകളിലുള്ള 85 ശതമാനത്തോളം പേർ കൊവിഡ് വാക്സിൻ എടുത്തതായി ആരോഗ്യമന്ത്രാലയം. യു.എ.ഇയിൽ സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായാണ് വാക്സിൻ നൽകുന്നത്. 60 വയസ്സിനു മുകളിലുള്ളവരിൽ 95% പേർക്കും വാക്സിൻ നൽകിയതായി ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി വക്താവ് ഡോ.താഹിർ അൽ അമേരി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജനസംഖ്യയിൽ ഇത്രയധികം പേർക്കു വാക്സിൻ നൽകുന്ന ആദ്യ രാജ്യമാണ് യു.എ.ഇയെന്ന് അൽഅമേരി അവകാശപ്പെട്ടു.

ഫൈസർ, അസ്ട്രാസെനക, സ്പുട്നിക്, സിനോഫാം വാക്സിനുകൾക്കാണ് നിലവിൽ യു.എ.ഇ യിൽ അംഗീകാരമുള്ളത്. ഇതിൽ സിനോഫാം ഹയാത് വാക്സ് എന്ന പേരിൽ യുഎഇയിൽ ഉൽപാദിപ്പിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.