വാഷിംഗ്ടൺ : ലോകമെമ്പാടും നിരവധി ആരാധകരുള്ള ഒന്നാണ് ചിക്കൻ നഗ്ഗെറ്റ്. അടുത്തിടെ ലോകപ്രശസ്തമായ മക്ഡൊണാൾഡ്സിന്റെ ഒരു ചിക്കൻ നഗ്ഗെറ്റ് ലേലത്തിൽ വിറ്റത് എത്ര രൂപയ്ക്കാണെന്ന് അറിയാമോ ? 99,997 ഡോളർ അഥവാ 73 ലക്ഷം രൂപയ്ക്കാണ്.! കേൾക്കുമ്പോൾ ആരായാലും ഞെട്ടും. സ്വർണം കൊണ്ട് നിർമ്മിച്ചത് വല്ലതുമാണോ എന്നായിരിക്കും പലരുടെയും ചോദ്യം. എന്നാൽ കൊറിയൻ ' ബി.ടി.എസ് മീൽ സംരംഭവുമായി സഹകരിച്ച് രൂപകല്പന ചെയ്തതാണ് ഈ നഗ്ഗെറ്റ്.
അടുത്തിടെയാണ് ഫാസ്റ്റ് ഫുഡ് ഭീമൻമാരായ മക്ഡൊണാൾഡ്സ് കൊറിയൻ പോപ്പ് ബാൻഡായ ബി.ടി.എസുമായി കൈകോർത്ത് എക്സ്ക്ലൂസീവ് ബി.ടി.എസ് മീലിന് രൂപം നൽകിയത്. പർപ്പിൾ നിറത്തിലെ വ്യത്യസ്തമായ പാക്കുകളിലാണ് ബി.ടി.എസ് മീൽ ലഭിക്കുന്നത്.
ഇ - കൊമേഴ്സ് പ്ലാറ്റ്ഫോമായ ഇ ബേയിൽ രണ്ട് ദിവസം നീണ്ട് നിന്ന ലേലത്തിനൊടുവിലാണ് ഈ ചിക്കൻ നഗ്ഗെറ്റ് ആരെയും അമ്പരപ്പിക്കുന്ന വിലയ്ക്ക് വിറ്റുപോയിരിക്കുന്നത്.
അമേരിക്കയിലെ യൂട്ടാ സ്വദേശിയായ ഒരു യുവതിയാണ് ഈ നഗ്ഗെറ്റ് സ്വന്തമാക്കിയത്. ചിക്കൻ നഗ്ഗെറ്റിന്റെ അപൂർവ്വ രൂപമാണ് ഇത്രയും ഉയർന്ന വിലയ്ക്കുള്ള കാരണങ്ങളിൽ ഒന്നത്രെ. ' എമംഗ് അസ് " എന്ന ജനപ്രിയ ഗെയിമിലെ കഥാപാത്രവുമായി സാദൃശ്യമുള്ളതാണ് ഈ ചിക്കൻ നഗ്ഗെറ്റിന്റെ രൂപം.
ഏതായാലും ചിക്കൻ നഗ്ഗെറ്റിന്റെ വില ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. നിസാരമായ വസ്തുക്കൾ ഇത്രയും വലിയ തുകയ്ക്ക് സ്വന്തമാക്കുന്നത് പാഴ് ചെലവാണെന്ന അഭിപ്രായക്കാരും ഏറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |