SignIn
Kerala Kaumudi Online
Friday, 19 April 2024 7.47 AM IST

വിശാലമായി പരന്നു കിടക്കുന്ന ചോക്ളേറ്റ് കുന്നുകൾ

ghg

മനില : ഈ ലോകത്ത് ചോക്ലേറ്റ് ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. എന്നാലൊരു ചോക്ളേറ്റ് മലയെപ്പറ്റി നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?​ സംശയിക്കണ്ട,​ സംഗതി സത്യമാണ്.  ഫിലിപ്പീൻസിലെ ആളുകൾക്ക് ചോക്ലേറ്റ് കഴിക്കാൻ മാത്രമുള്ളതല്ല മറിച്ച് നല്ലൊരു വിനോദയിടം കൂടിയാണ്. പറഞ്ഞുവരുന്നത് ഫിലിപ്പീൻസിലെ ചോക്ലേറ്റ് കുന്നുകളെക്കുറിച്ചാണ്. അമ്പത് കിലോമീറ്റർ ചുറ്റളവിൽ ഫിലിപ്പീൻസിലെ ബൊഹോൾ എന്ന പ്രദേശത്താണ് പ്രകൃതിയാൽ രൂപപ്പെട്ട 1776 കുന്നുകളുള്ളത്. വേനൽക്കാലമാകുമ്പോൾ ഈ കുന്നുകളിലെ പുല്ലുകൾ ഉണങ്ങി ബ്രൗൺ നിറമാകും. ഇത് ചോക്ലേറ്റ് നിറം പോലെ തോന്നിക്കുന്നത് കൊണ്ടാണ് ചോക്ലേറ്റ് ഹിൽസ് എന്നിവിടമറിയപ്പെടുന്നത്. പേര് ചോക്ലേറ്റ് കുന്നെന്നാണെങ്കിലും ഇവിടെ ശരിക്കുമുള്ളത് ചുണ്ണാമ്പുകല്ലുകളാണ്. എല്ലാ സ്ഥലങ്ങൾക്കും പിന്നിൽ ഒരു കഥയുണ്ടാകും. അതുപോലെ ചോക്ലേറ്റ് കുന്നിനുമുണ്ട് അത്തരം രസകരമായ കഥ പറയാൻ. പണ്ട് വലിയ ശരീരമുള്ള ഒരു മനുഷ്യൻ ആകാശത്ത് നിന്ന് ഇറങ്ങിവന്നത്രെ.ഇയാൾ ഈ പ്രദേശത്തുള്ള ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. പെട്ടെന്ന് ഒരു ദിവസം പെൺകുട്ടി എന്തോ അസുഖം വന്ന് മരിച്ചു. ഇതിൽ സങ്കടപ്പെട്ട് കരഞ്ഞ ആ വലിയ മനുഷ്യന്റെ കണ്ണുനീർ തുള്ളികളാണ് ചോക്ലേറ്റ് കുന്നുകളായി മാറിയെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം. അതെന്തായാലും വേനൽക്കാലത്ത് ചോക്ലേറ്റ് കുന്ന് കാണാൻ ധാരാളം സഞ്ചാരികൾ എത്തുന്നുണ്ടെന്നത് സത്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.