കുവൈറ്റ് സിറ്റി: വിദേശികളുടെ വിസ പുതുക്കലിന് പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമാക്കാനൊരുങ്ങി കുവൈറ്റ്. 45000 കുവൈറ്റ് നിവാസികൾ വാക്സിന് രജിസ്റ്റർ ചെയ്തെങ്കിലും കുത്തിവയ്പ്പ് എടുക്കേണ്ട
തീയതിയിൽ എത്തിയില്ല. തുടർന്നാണ് കർശന നടപടിയിലേക്ക് നീങ്ങാൻ അധികൃതർ ആലോചിക്കുന്നത്. കുവൈറ്റ് പൗരന്മാർക്ക് വിദേശയാത്രക്ക് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. സലൂണുകൾ, 6000 ചതുരശ്ര മീറ്ററിന് മുകളിൽ വിസ്തൃതിയുളള മാളുകൾ, കഫേകൾ, ഹെൽത്ത് ക്ലബുകൾ എന്നിവിടങ്ങളിലെ പ്രവേശത്തിനും കുത്തിവയ്പ്പ് മാനദണ്ഡമാക്കിയതായി വ്യാഴാഴ്ചത്തെ മന്ത്രിസഭ യോഗത്തിന് ശേഷം പ്രഖ്യാപിച്ചിരുന്നു.സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കണമെങ്കിൽ രാജ്യത്തെ ഭൂരിഭാഗം പേരും വാക്സിൻ സ്വീകരിക്കണമെന്ന അടിസ്ഥാനത്തിലാണ് സമ്മർദ്ദ നടപടികളെടുക്കുന്നത്. സെപ്റ്റംബറോടെ രാജ്യത്തെ ഭൂരിഭാഗം പേർക്കും വാക്സിൻ നൽകാനാണ് ശ്രമമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |