അബുദാബി : ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യാത്രാ ഇളവുകൾ പ്രഖ്യാപിച്ച് യു.എ.ഇ. യു.എ.ഇ അംഗീകരിച്ച വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച ഇന്ത്യയിൽ നിന്നുള്ള താമസ വിസക്കാർക്ക് ഈ മാസം 23 മുതൽ ദുബായിലേക്ക് പ്രവേശിക്കാനാകും.
യാത്രക്കാർ യാത്രയുടെ 48 മണിക്കൂറിനകത്തെ പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം. ഇന്ത്യയെ കൂടാതെ നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്കും നീക്കിയിട്ടുണ്ട്.
പിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റിൽ ക്യു ആർ കോഡ് ഉണ്ടായിരിക്കണം,
ദുബായിലെത്തുന്ന യാത്രക്കാരെല്ലാം രാജ്യാന്തര വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകണം,പിസിആർ പരിശോധനാ ഫലം വരുന്നതു വരെ യാത്രക്കാർ താമസ സ്ഥലത്ത് ക്വാറന്റീനിൽ കഴിയണം എന്നിവയാണ് മറ്റു നിബന്ധനകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |