ബീജിംഗ്: സിനോഫാം വാക്സിന്റെ വില നേപ്പാൾ പുറത്ത് വിട്ടതിൽ അതൃപ്തിയറിയിച്ച് ചൈന. 10 ഡോളറിനാണ് ചൈന നേപ്പാളിന് വാക്സിൻ നൽകുന്നത്. ഈ വിവരം ചില നേപ്പാൾ പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വെളിപ്പെടുത്തരുതെന്ന് ചൈനയുമായുള്ള കരാറിൽ നേപ്പാൾ ഒപ്പുവച്ചിരുന്നു. വാക്സിൻ വില സംബന്ധിച്ച
കരാറിലെ രഹസ്യ വിവരങ്ങൾ പുറത്ത് വന്നതിൽ നേപ്പാളും ആശങ്ക അറിയിച്ചിരുന്നു. വളരെ ഗൗരവമായ വിവരങ്ങളാണ് പുറത്ത് വന്നതെന്ന് നേപ്പാൾ
ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള വാക്സിൻ വിതരണം നിലച്ചതോടെ കടുത്ത വാക്സിൻ ക്ഷാമം നേരിട്ട നേപ്പാൾ വാക്സിനായി ചൈനയെ സമീപ്പിക്കുകയായിരുന്നു. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത കൊവിഷീൽഡിന്റെ ആദ്യ ഡോസ് സ്വീകരിച്ച നിരവധി പേർക്ക് രണ്ടാം ഡോസ് നൽകാൻ നേപ്പാളിന് ഇനിയും കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |