വാഷിംഗ്ടൺ: അമേരിക്കയുടെ തെക്കുകിഴക്കൻ മേഖലയിൽ നാശം വിതച്ച് ക്ലോഡറ്റ് കൊടുങ്കാറ്റ്. മോണ്ട്ഗോമറിയിൽ കൊടുങ്കാറ്റിനിടെ 15 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13പേർ മരിച്ചു. മരിച്ചവരിൽ ഒൻപത് പേർ കുട്ടികളാണ്.
കൊടുങ്കാറ്റ് അലബാമ, ജോർജിയ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ നാശം വിതച്ചത്. അലബാമയിൽ മാത്രം 50 വീടുകൾ തകർന്നു. അതേസമയം, കാറ്റിനോടൊപ്പം കനത്ത പേമാരിയും എത്തിയതോടെ ചിലയിടങ്ങൾ പ്രളയക്കെടുതിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |