ബെർലിൻ : കൊവിഡ് പ്രതിരോധ വാക്സിനേഷനിൽ രണ്ട് വ്യത്യസ്ത വാക്സിനുകൾ സ്വീകരിച്ച് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ആദ്യ ഡോസായി അസ്ട്രാ സെനക വാക്സിനായിരുന്നു മെർക്കൽ എടുത്തത്. എന്നാൽ വിദഗ്ധരുടെ നിർദ്ദേശ പ്രകാരം രണ്ടാം ഡോസായി മൊഡേണ വാക്സിനെടുക്കുകയായിരുന്നു. 66കാരിയായ മെര്‍ക്കല്‍ ഏപ്രിലിലാണ് അസ്ട്രസെനക വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. വിദഗ്ധരുടെ നിര്‍ദേശ പ്രകാരമാണ് രണ്ടാം ഡോസായി മൊഡേണ സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. യൂറോപ്പില്‍ നിരവധി രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ഡോസ് അസ്ട്രസെനക വാക്സിന് വിതരണം ചെയ്തിട്ടുണ്ട്. അപൂർവ രീതിയിലുള്ള രക്തം കട്ടപിടിക്കൽ അസ്ട്രാസെനക വാക്സിന്റെ പാർശ്വഫലമായി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതിനെ തുടർന്ന് പല രാജ്യങ്ങളും വാക്സിൻ ഇറക്കുമതി താത്ക്കാലികമായി നിറുത്തി വച്ചിരുന്നു.ജര്‍മനി ഉള്‍പ്പെടെ ഏതാനും രാജ്യങ്ങള്‍ അസ്ട്രാ സെനക വാക്സിന് 60 പിന്നിട്ടവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |