ദുബായ് : യു.എ.ഇ തദ്ദേശീയമായി വികസിപ്പിച്ച രാജ്യത്തെ ആദ്യ കൊവിഡ് വാക്സിൻ ഹയാത്ത് വാക്സ് വിതരണത്തിന് തയാറായി. യു.എ.ഇ.യിലെ താമസക്കാരായ 18 വയസ്സിന് മുകളിലുള്ളവർക്കാണ് നിലവിൽ വാക്സിൻ നൽകുകയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ വിതരണത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ചൈനീസ് വാക്സിനായ സിനോഫാം, അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി 42 എന്നിവ സംയുക്തമായാണ് ഈ കൊവിഡ് വാക്സിൻ നിർമിച്ചിരിക്കുന്നത്. റാസൽഖൈമയിലെ ജുൽഫാറിന്റെ പ്ലാന്റിലാണ് വാക്സിൻ നിർമാണം. സിനോഫാമിന്റെ അതേ സാങ്കേതിക വിദ്യയാണ് ഹയാത്ത് വാക്സിലും ഉപയോഗിച്ചിരിക്കുന്നത്. വാക്സിനെടുക്കാൻ താത്പ്പര്യമുള്ളവർക്ക് ആരോഗ്യമന്ത്രാലയത്തിന്റെ കൊവിഡ് ആപ്പ് വഴി ബുക്ക് ചെയ്യാം. എന്നാൽ മറ്റു കമ്പനികളുടെ ആദ്യ ഡോസ് വാക്സിൻ എടുത്തവർ രണ്ടാം ഡോസിനും അത് തന്നെ ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |