എർബിൽ: കുർദിസ്ഥാനിലെ ഐ എസ് തീവ്രവാദികളുടെ ആക്രമണത്തിൽ ഇറാഖ് ഫെഡറൽ സുരക്ഷ സേനയിലെ അഞ്ച് അംഗങ്ങൾ കൊല്ലപ്പെട്ടു. ഇന്നലെ പ്രാദേശിക സമയം പുലർച്ചെ ഒന്നരയോടെ കിർകുക് സിറ്റി സെന്ററിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഡാക് ജില്ലയിലാണ് ആക്രമണം നടന്നത്. സുരക്ഷാ സേന സ്ഥാപിച്ച പോസ്റ്റിനു നേരെ തീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു.
2017 ൽ ഇറാഖിലെ ഭൂരിഭാഗം പ്രദേശങ്ങളിൽ നിന്ന് തുരത്തിയോടിച്ചതിന് ശേഷവും തെക്കൻ കിർക്കുക് ഐഎസ് തീവ്രവാദികളുടെ കേന്ദ്രമായി തുടരുകയാണെന്ന് പ്രദേശത്തെ സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. സ്ഥലത്ത് അവശേഷിക്കുന്ന ഐ എസ് ഭീകരരാണ് പ്രാദേശിക, ഫെഡറൽ സുരക്ഷാ സേനയ്ക്കെതിരെ ഇപ്പോഴും ആക്രമണം തുടരുന്നത് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |