SignIn
Kerala Kaumudi Online
Thursday, 25 April 2024 3.17 PM IST

പ്രതിരോധ രഹസ്യ രേഖകൾ ബസ് സ്റ്റോപ്പിൽ, അന്വേഷണത്തിന് ഉത്തരവിട്ട് ബ്രിട്ടൺ

ccdd

ലണ്ടന്‍: ബ്രിട്ടീഷ് സൈന്യത്തെക്കുറിച്ചുമുള്ള അതീവ രഹസ്യ വിവരങ്ങള്‍ അടങ്ങിയ പ്രതിരോധ മന്ത്രാലയത്തിന്റെ രഹസ്യ രേഖകള്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ ഒരു ബസ് സ്റ്റോപ്പില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയത്തിലെ ഒരു ജീവനക്കാരന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ട രേഖകളാണ് കെന്റിലെ ഒരു ബസ് സ്റ്റോപ്പിൽ നിന്ന് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. അടുത്തിടെ ബ്രിട്ടന്റെ യുദ്ധക്കപ്പലായ എച്ച്എംഎസ് ഡിഫെന്‍ഡറുമായി ബന്ധപ്പെട്ട വിവാദങ്ങളെപ്പറ്റിയുള്ള വിവരങ്ങളും രേഖകളിലുണ്ടായിരുന്നതായി സൂചനയുണ്ട്. അഫ്ഗാനിസ്ഥാനിൽ നാറ്റോയുടെ പ്രവർത്തനം ഈ വർഷം അവസാനിക്കുന്നതിനു ശേഷം മേഖലയിൽ സ്വീകരിക്കേണ്ട പദ്ധതികളെ പറ്റിയുള്ള രഹസ്യ വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു.

കയറ്റുമതിയുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ സഖ്യകക്ഷികളുമായി ബ്രിട്ടന് മത്സരമുള്ള മേഖലകളെക്കുറിച്ചുള്ള തന്ത്രപരമായ നിരീക്ഷണങ്ങള്‍, യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേറ്റ ആദ്യ മാസങ്ങളെക്കുറിച്ചുള്ള വിലയിരുത്തൽ, ദിവസങ്ങൾക്ക് മുൻപ് നടന്ന യു.കെ-യു.എസ് പ്രതിരോധ സംഭാഷണത്തിന്റെ വിവരങ്ങൾ എന്നിവയും 50 പേജുകളുള്ള രേഖകളിൽ പ്രതിപാദിക്കുന്നുണ്ട്. രേഖകൾ നഷ്ടമായപ്പോൾ തന്നെ ബ്രിട്ടൺ ഇവ കണ്ടെത്താനുള്ള തീവ്ര പരിശ്രമത്തിലായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.