ബ്രസൽസ്: യൂറോപ്യൻ യൂണിയന്റെ വാക്സിൻ ഗ്രീൻ പാസ് പട്ടികയിൽ കൊവിഷീൽഡില്ല. നിലവിൽ ഇ.യു ഗ്രീൻ പാസ് നൽകിയ വാക്സിനുകൾ സ്വീകരിച്ചവർക്ക് മാത്രമേ അംഗരാജ്യങ്ങളിൽ യാത്രാനുമതി നൽകൂ.ആഗോള മരുന്ന് നിർമാതാക്കളായ അസ്ട്രസെനകയും ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച വാക്സിനായ അസ്ട്രസെനക, കൊവിഷീൽഡ് എന്ന പേരിലാണ് ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ അസ്ട്രസെനക വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും വാക്സെവിരിയ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
അസ്ട്രസെനക വാക്സിന്റെ വാക്സെവിരിയ വേർഷന് മാത്രമാണ് യൂറോപ്യൻ മെഡിക്കൽ ഏജൻസി അംഗീകാരം നൽകിയിട്ടുള്ളത്. മൊഡേണ, ഫൈസർ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകൾക്കും യൂറോപ്യൻ മെഡിക്കൽ ഏജൻസി അംഗീകാരം നൽകിയിട്ടുണ്ട്. അതേസമയം, ഇന്ത്യൻ വാക്സിനായ കൊവാക്സിനും അംഗീകാരമില്ലാത്തത് ഇന്ത്യൻ യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും കനത്ത തിരിച്ചടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |