ഏതൻസ്: ലോക പ്രശസ്ത ചിത്രകാരനായ പാബ്ലോ പിക്കാസോയുടെ വർഷങ്ങൾക്ക് മുൻപ് മോഷണം പോയ വുമൻസ് ഹെഡ് എന്ന അപൂർവ ചിത്രം കണ്ടെത്തി. 2012 ലാണ് ചിത്രം ഏതൻസിലെ നാഷണൽ ഗ്യാലറിയിൽ നിന്നാണ് ചിത്രം മോഷണം പോയത്. പാബ്ലോ പിക്കാസോ, പിയററ് മോൺട്രിയൻ എന്നിവരുടെ ചിത്രങ്ങളാണ് ഗ്രീക്ക് പൊലീസ് കണ്ടെത്തിയത്. ചിത്രം എവിടെ നിന്ന് ലഭിച്ചെന്നോ ഇതുവരെ ഇവ ആരുടെ പക്കലായിരുന്നുവെന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല. നാസികൾക്കെതിരായ ഗ്രീക്ക് ജനതയുടെ ചെറുത്തു നിൽപ്പിനോടുള്ള ബഹുമാന സൂചകമായി 1949 ലാണ് പിക്കാസോ ഈ ചിത്രം മ്യൂസിയത്തിന് സമ്മാനിച്ചത്. കനത്ത സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്ന മ്യൂസിയത്തിൽ നിന്ന് ഏഴു മിനിട്ട് സമയത്തിനുള്ളിലാണ് മോഷ്ടാക്കൾ ചിത്രവുമായി കടന്നു കളഞ്ഞത്. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ചിത്രങ്ങൾ കണ്ടെത്താനായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |