ബീജിംഗ് : ലോകത്തെ രണ്ടാമത്തെ വലുപ്പമേറിയ ജല വൈദ്യുതി നിലയം തിങ്കളാഴ്ച പ്രവർത്തനം തുടങ്ങിയതായി ചൈന അറിയിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ നദിയായ യാങ്റ്റ്സിയുടെ കൈവഴിയായ ജിൻശ നദിയിലെ ബൈഹിതൻ അണക്കെട്ട് വഴിയാണ് വൈദ്യുതി ഉൽപാദനം തുടങ്ങിയത്.
ജൈവ ഇന്ധന ഉപഭോഗം കുറക്കുന്നതിനുള്ള ചൈനയുടെ പരിശ്രമങ്ങളുടെ ഭാഗമായാണ് അണക്കെട്ട് പ്രവർത്തനം തുടങ്ങിയത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം ആഘോഷിക്കുന്നതിൻെറ ഭാഗമായാണ് അണക്കെട്ട് പ്രവർത്തനം തുടങ്ങിയത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം.
ലോകത്തെ ഒന്നാമത്തെ വലിയ അണക്കെട്ട് ചൈനയിലെ യാങ്റ്റ്സി നദിയിലെ ത്രീ ഗോർജസാണ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |