ഇസ്ലാമാബാദ് : പാകിസ്ഥാനിൽ വഴിയിൽ ഉപേക്ഷിക്കപ്പെട്ട ഗ്രനേഡുമായി കളിക്കുകയായിരുന്ന 3 കുട്ടികൾക്ക് ഗ്രനേഡ് പൊട്ടിത്തെറിച്ച് ദാരുണാന്ത്യം. ഖൈബർ പക്ടുംഖ്വ പ്രവശ്യയിലായിരുന്നു സംഭവം. ഒരു മാസത്തിനുള്ളിൽ ഈ പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. നസ്രാൻ ജില്ലയിലെ അധികം ആൾത്താമസമില്ലാത്ത മേഖലയിൽ നിന്നാണ് കുട്ടികൾക്ക് ഗ്രനേഡ് ലഭിച്ചത്. കളിപ്പാട്ടമാണെന്ന് തെറ്റിദ്ധരിച്ച് കുട്ടികൾ ഇത് വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. സംഭവത്തിൽ ഖൈബർ പക്ടുംഖ്വ പ്രവശ്യയിലെ മുഖ്യമന്ത്രി മെഹ്മൂദ് ഖാൻ അതീവ ദുഖം രേഖപ്പെടുത്തി. തുറസായ പ്രദേശങ്ങളിൽ കണ്ടെത്തുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ഭൂരിഭാഗവും കുട്ടികളാണ് ഇത്തരം സംഭവങ്ങളിൽ കൊല്ലപ്പെടുന്നത്. ജൂൺ 3 നി തെക്കൻ വസീറിസ്ഥാനിൽ ഉണ്ടായ സമാനമായ സംഭവത്തിൽ ഗ്രെനേഡ് പൊട്ടിത്തെറിച്ച് 3 കുട്ടികൾ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |