SignIn
Kerala Kaumudi Online
Friday, 19 April 2024 12.42 PM IST

ഡയാനയുടെ പ്രതിമ അനാശ്‌ച്ഛാദനം ചെയ്ത് വില്യമും ഹാരിയും

ggg

ലണ്ടൻ : കെൻസിംഗ്ടൺ കൊട്ടാരത്തിലെ സൺകെൻ ഗാർഡനിൽ സ്ഥാപിച്ച ‌ഡയാന രാജകുമാരിയുടെ പ്രതിമ മക്കളായ വില്യമും ഹാരിയും അനാച്ഛാദനം ചെയ്തു.ഡയാന രാജകുമാരിയുടെ അറുപതാം ജന്മദിനത്തോടനുന്ധിച്ചായിരുന്നു ഇത്.
പ്രതിമയുടെ നിർമ്മാണം പ്രഖ്യാപിച്ചത് 2017 ഫെബ്രുവരിയിലാണ്. ഹാരി രാജകുമാരൻ ചടങ്ങിനായി മാത്രം കഴിഞ്ഞയാഴ്ചയാണ് ഭാര്യ മേഗൻ മാർക്കിളിനും രണ്ടു മക്കൾക്കുമൊപ്പം ബ്രിട്ടനിലെത്തിയത്.

അമ്മയുടെ സ്നേഹവും ശക്തിയും ഓർമവരുന്ന നിമിഷങ്ങളാണിതെന്ന് ഇരുവരും ചടങ്ങിനുശേഷം മാദ്ധ്യമങ്ങളോടു പറഞ്ഞു. അമ്മയുടെ ജീവിതവും അമ്മ അകാലത്തിൽ ബാക്കി വെച്ച് പോയ ഒരു പിടി നല്ല ഓർമ്മകളും കൊട്ടാരം സന്ദർശിക്കാൻ ലോകമെമ്പാടും നിന്നെത്തുന്നവർക്ക് പകർന്ന് നല്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഇരുവരും അറിയിച്ചു. ഡയാന രാജകുമാരിയുടെ സഹോദരങ്ങളും ചടങ്ങിനെത്തി. 1997 ലാണ് ഡയാന രാജകുമാരി കാറപകടത്തിൽ മരിച്ചത്. വില്യമും ഹാരിയും തമ്മിൽ അസ്വാരസ്യം നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രതിമ അനാച്ഛാദനം ചെയ്യാൻ ഇരുവരും ഒന്നിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.