ഒട്ടാവ: കനത്ത ചൂടിൽ വലയുന്ന കാനഡയിൽ വീടിനുള്ളിലുണ്ടായ അഗ്നിബാധയിൽ ഒരു കുടുംബത്തിലെ ഏഴുപേർക്ക് ദാരുണാന്ത്യം. കാനഡയിലെ ചെസ്റ്റർമെയറിൽ ഇന്നലെ പുലർച്ചെയുണ്ടായ തീപിടുത്തത്തിലാണ് നാലു കുട്ടികളടക്കം ഏഴുപേർ വെന്തുമരിച്ചത്. 5 പേർ രക്ഷപ്പെട്ടു. ബന്ധുക്കളായ രണ്ട് കുടുംബങ്ങൾ ഒന്നിച്ചായിരുന്നു വീട്ടിൽ താമസം. 35 വയസിന് മുകളിൽ പ്രായമുള്ള രണ്ടു സ്ത്രീകളും പുരുഷനും ഇവർക്കൊപ്പം 12, 8 പ്രായമുള്ള നാലു കുട്ടികളുമാണ് കൊല്ലപ്പെട്ടത്. തീ പിടിച്ചതെങ്ങനെയെന്ന് കൃത്യമായി കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു. വീട്ടിലെ ഹീറ്ററിൽ നിന്നോ വൈദ്യുതി സംവിധാനത്തിൽ നിന്നോ തീപടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |