മസ്കറ്റ്: 18ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നല്‍കാനാരംഭിച്ച് ഒമാൻ. രാജ്യത്തെ പ്രമുഖ വാക്സിനേഷൻ സെന്ററുകളിലെല്ലാം വാക്സിൻ ലഭ്യമാക്കും. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു വരെയും വാരാന്ത്യങ്ങളില്‍ രാവിലെ ഒൻപത് മുതല്‍ വൈകിട്ട് നാലു വരെയുമാണ് വാക്സിനേഷനായി അനുവദിച്ചിട്ടുള്ള സമയം. 18ന് മുകളില്‍ പ്രായമുള്ള സ്വദേശികള്‍ക്ക് വാക്സിനേഷനായി ആരോഗ്യ മന്ത്രാലയം വെബ്സൈറ്റ് വഴിയും തറസ്സുദ് പ്ലസ് ആപ്ലിക്കേഷന്‍ വഴിയും ബുക്ക് ചെയ്യാം. രാജ്യത്ത് ഇതുവരെ സ്വദേശികളും വിദേശികളുമുൾപ്പെടെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ഒമ്പത് ലക്ഷം പിന്നിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |