ബീജിംഗ് : അഫ്ഗാനിൽ നിന്നുള്ള അമേരിക്കൻ സേന പിന്മാറ്റം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമോയെന്ന ആശങ്കയിൽ ചൈന. അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാൻ വിടുന്നതോടെ രാജ്യം വീണ്ടും ഭീകരവാദത്തിന്റെ വിളനിലമായി മാറുമെന്ന് പരക്കെ വിലയിരുത്തപ്പെടുന്നുണ്ട്. ഇത് നിലവിൽ സജീവമല്ലാത്ത തുർക്കിഷ് ഇസ്ലാമിക് മൂവ്മെന്റ് വീണ്ടും സജീവമാകാൻ കാരണമാകുമെന്ന് ചൈന ഭയപ്പെടുന്നു. ചൈനയിലെ സിൻജിയാംഗ് മേഖലയെ ഈ ഭീകര സംഘടന ലക്ഷ്യം വയ്ക്കാനുള്ള സാദ്ധ്യതകളാണ് ചൈനയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്.
ഉയിഗുറുകൾക്കെതിരെ ചൈന നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്രതലത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ഇതിന് ചൈനയോട് പകരം ചോദിക്കുമെന്ന ലക്ഷ്യത്തോടെയാണ് തുർക്കിഷ് ഭീകരസംഘടനകൾ ഉടലെടുത്തത്. ഭാവിയിൽ കിഴക്കൻ തുർകിസ്ഥാനെന്ന രാജ്യം സ്ഥാപിക്കലാണ് സിൻജിയാംഗ് മേഖലയിലെ പ്രവർത്തനത്തിലൂടെ അവർ ലക്ഷ്യമിടുന്നത്. ഐക്യരാഷ്ട്ര സഭയുടെ പട്ടികയിലുള്ല ഭീകര സംഘടനയാണ് തുർക്കിഷ് ഇസ്ലാമിക് മൂവ്മെന്റ്.
അഫ്ഗാനിൽ നിന്ന് അമേരിക്ക പൂർണമായും പിന്മാറുന്നതോടെ താലിബാൻ രാജ്യത്ത്പി പിടിമുറുക്കുമെന്നും ഇതോടെ തുർക്കിഷ് ഭീകരസംഘടനകൾക്ക് പ്രവർത്തിക്കാൻ കൂടുതൽ സൗകര്യമാകുമെന്നാണ് ചൈനയുടെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |