SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.03 AM IST

എട്ടു കുട്ടികളുടെ പിതാവിന് 10 ലക്ഷം പിഴ വിധിച്ച് ചൈന

hhh

ബീജിംഗ്: ജനസംഖ്യ നിയമത്തിൽ വിട്ടു വീഴ്ചയില്ലാത്ത ചൈനയിൽ രാജ്യത്തെ നിയമം ലംഘിച്ച കർഷകന് വൻ തുക പിഴ ശിക്ഷ വിധിച്ച് ചൈനീസ് സർക്കാർ. ചൈനയിൽദമ്പതികൾക്ക് മൂന്ന് കുട്ടികളിൽ കൂടുതൽ പാടില്ലെന്ന നിയമം ലംഘിച്ച കർഷകന് 90,000 യുവാൻ (10,38,664 രൂപ) യാണ് പിഴയൊടുക്കേണ്ടത്. രണ്ട് ആൺകുട്ടികൾ വേണമെന്ന വാശിയാണ് സിചുവാൻ പ്രവിശ്യയിലെ ലിയുവിന് വിനയായത്. രണ്ടാമത്തെ ആൺകുട്ടി പിറക്കുമ്പോഴേക്കും ലിയു 8 കുട്ടികളുടെ പിതാവായിക്കഴിഞ്ഞിരുന്നു. വിവരമറിഞ്ഞെത്തിയ അധികൃതർ 26 ലക്ഷം യുവാൻ (മൂന്നു കോടി രൂപ) പിഴയൊടുക്കണമെന്നാണ് ആദ്യം ഉത്തരവിട്ടത്. എന്നാൽ വർഷങ്ങളോളം ഭരണാധികാരികൾക്ക് തന്റെ നിസഹായാവസ്ഥ വിവരിച്ച് അപേക്ഷ നല്കിയാണ് പിഴ 10 ലക്ഷമാക്കി കുറയ്ക്കാൻ സാധിച്ചത്.

ആദ്യ ഭാര്യയിൽ ഇയാൾക്ക് അഞ്ച് പെൺകുട്ടികളും, 2006, 2010 വർഷങ്ങളിൽ രണ്ട് ആൺകുട്ടികളും ജനിച്ചു. അതിനിടെ,കുടുംബ ചിലവ് താങ്ങാനാവാതായതോടെ ഒരു പെൺകുട്ടിയെ ദത്ത് നൽകി. 2016ൽ എട്ടു കുട്ടികളുടെ അമ്മയായ ഭാര്യയെ വിവാഹ മോചനം നടത്തി രണ്ടാമതൊരാളെ വിവാഹം ചെയ്തു.ഇതിനിടെ 2019ലാണ് ലിയുവിനെതിരെ മൂന്നു കോടി . പിഴ ശിക്ഷ വിധിച്ച് കൊണ്ടുള്ള ഉത്തരവ് വന്നത്. ഇത്തവണയും പിഴ ശിക്ഷ ഒടുക്കിയില്ലെങ്കിൽ ലിയുവിന് തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.