ദുബായ്: ഗ്ലോബൽ ഫിനാൻസിന്റെ പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യു.എ.ഇ യെ തിരഞ്ഞെടുത്തു. പട്ടികയിൽ കൊവിഡ് പ്രതിരോധത്തെ കൂടി അടിസ്ഥാനപെടുത്തി 134 രാജ്യങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൊവിഡിനെ കൂടാതെ യുദ്ധം, സമാധാനം, സുരക്ഷ, പ്രകൃതി ദുരന്തങ്ങൾഎന്നിവയുടെയും അടിസ്ഥാനത്തിലാണ് പട്ടിക. മേയ് 30 വരെയുള്ള രാജ്യങ്ങളുടെ പ്രവർത്തനം കണക്കാക്കിയാണ് റിപ്പോർട്ട്. ഐസ്ലാന്റാണ് പട്ടികയിൽ ഒന്നാമത്,
ഖത്തർ മൂന്നാം സ്ഥാനത്തും സിംഗപ്പൂർ നാലാമതുമാണ്. ഫിൻലാന്റ്, മംഗോളിയ, നോർവെ, ഡെൻമാർക്ക്, കാനഡ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. പട്ടികയിൽ 91ാമതാണ് ഇന്ത്യയുടെ സ്ഥാനം. ഫിലിപ്പൈൻസാണ് ഏറ്റവും പിന്നിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |