SignIn
Kerala Kaumudi Online
Thursday, 28 March 2024 7.10 PM IST

ഹോളിവുഡ് നടൻ റോബർട്ട് ഡൗണി സീനിയർ അന്തരിച്ചു

vgg

ന്യൂയോർക്ക്​: പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ റോബർട്ട് ഡൗണി സീനിയർ (85) അന്തരിച്ചു. നടനും മകനുമായ റോബർട്ട് ഡൗണി ജൂനിയറാണ് പിതാവിന്റെ മരണ വിവരം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. അഞ്ചുവർഷത്തിലേറെയായി പാർകിൻസൺസ് രോഗബാധിതനായിരുന്നു. 1936 ജൂൺ 24ന് ന്യൂയോർക്കിൽ ജനിച്ച ഡൗണി ,1961ൽ ബാൾസ് ബ്ലഫ് എന്നി ഹ്രസ്വചിത്രത്തിലൂടെ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചു. യുഎസിലെ വംശീയത മുഖ്യ പ്രമേയമാക്കി പുറത്തിറക്കിയ ‘പട്നി സ്വോപ്’ എന്ന ആക്ഷേപഹാസ്യ ചിത്രത്തിലൂടെയാണ് സംവിധായകനെന്ന നിലയിൽ അദ്ദേഹം പ്രശസ്തനായത്. ഗ്രീസേഴ്സ് പാലസ്, ദ ഫാമിലി മാൻ, നോ മോർ എക്സ്‌ക്യൂസസ്, ബൂഗി നൈറ്റ്സ് തുടങ്ങിയ നിരവധി ഹോളിവുഡ് സിനിമകൾ സംവിധാനം ചെയ്തു. യു.എസ് സൈന്യത്തിൽ സൈവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. മൂന്ന് തവണ വിവാഹിതനായ ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യയിലെ മകനാണ് റോബർട്ട് ഡൗണി ജൂനിയർ. ആലിസൺ ഡൗണി മകളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.