ബീജിംഗ് : ചൈനയുടെ സിനോവാക് വാക്സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകരിൽ കൊവിഡ് പടർന്ന് പിടിക്കുന്നതായി തായ്ലാന്റ്. രണ്ട് ഡോസ് സിനോവാക് വാക്സിൻ സ്വീകരിച്ച 677,348 മെഡിക്കൽ ഓഫീസർമാരിൽ 618 പേർക്ക് രോഗം ബാധിച്ചതായി തായ്ലന്റ് ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ഒരു ആരോഗ്യ പ്രവർത്തക മരണമടയുകയും മറ്റൊരാളുടെ നില ഗുരുതരമാണെന്നും പറയുന്നുണ്ട്.
രണ്ട് വാക്സിൻ എടുത്തിട്ടും ഫലമില്ലാത്ത സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് മൂന്നാമത്തെ ഡോസ് ശുപാർശ ചെയ്തിരിക്കുകയാണ് രാജ്യത്തെ ആരോഗ്യ വിദഗ്ധർ. എന്നാൽ മൂന്നാം ഡോസിനായി സിനോവാകിനെ ഒഴിവാക്കി മറ്റു വാക്സിനുകൾ നല്കാനാണ് തായ്ലാൻ്റ് സർക്കാരിന്റെ തീരുമാനം.
ഫെബ്രുവരിക്ക് ശേഷമാണ് തായ്ലാന്റിലെ ആരോഗ്യപ്രവർത്തകർക്ക് സിനോവാക് നൽകി തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |