ബീജിംഗ് : ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് ആക്ഷൻ മൂവി സൂപ്പർതാരം ജാക്കി ചാൻ. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദിയോടനുബന്ധിച്ച് സിനിമാരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുള്ള സിംപോസിയത്തിൽ സസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് അദ്ധ്യക്ഷത വഹിച്ച യോഗത്തിലായിരുന്നു ചാൻ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. ചൈനയിലെ ഫിലിം അസോസിയേഷൻ വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. ഏറെ കാലമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനുയായിയായ അദ്ദേഹം. ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടീവ് കോൺഫറൻസ് അംഗമാണ്. വാദ്ഗാനങ്ങളെല്ലാം നിറവേറ്റുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ മഹത്വം താൻ മനസ്സിലാക്കുന്നെന്നും ജാക്കി ചാൻ പറഞ്ഞു.
ഹോങ്കോങ്ങിൽ ഉടൻ സമാധാനം പുന:സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ജാക്കി ചാൻ കൂട്ടിച്ചേർത്തു. ചൈനക്കാരൻ എന്ന പേരിൽ താൻ അഭിമാനം കൊള്ളുന്നുവെന്ന് ചാൻ പറഞ്ഞു.
2019 ൽ ഹോങ്കാങ്ങിലെ ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ചൈനയെ പിന്തുണച്ച് രംഗത്ത് വന്നതിന് താരം ഏറെവിമർശനങ്ങൾക്ക് വിധേയനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |