ബ്രസീലിയ: പത്ത് ദിവസമായി തുടരുന്ന എക്കിൾ (chronic hiccups) മാറാത്തതിനെ തുടർന്ന് ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൾസൊനാരോ ആശുപത്രിയിൽ. പല്ല് ചികിത്സയുടെ ഭാഗമായി ജൂലായ് മൂന്നിന് നടന്ന ശസ്ത്രക്രിയക്ക് പിന്നാലെ ആരംഭിച്ച എക്കിൾ ഇതുവരെയും നിന്നില്ലെന്ന് നേരത്തെ അദ്ദേഹം പരസ്യമായി പരാതി പറഞ്ഞിരുന്നു. എക്കിൾ മാറാൻ മറ്റ് ചികിത്സകൾ ഫലിക്കാതെ വന്നതോടെയാണ് അദ്ദേഹം സവോപോളോയിലെ വില നോവ സ്റ്റാർ ആശുപത്രിയിൽ എത്തുന്നത്. അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് സൂചന. ആശുപത്രിയിൽ 66കാരനായ ബൊൾസൊനാരോ ട്യൂബിട്ട് കിടക്കുന്ന ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടിരുന്നു. ബൊൾസൊനാരോയും ചിത്രങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. 2018ൽ കുത്തേറ്റ് നിരവധി ശസ്ത്രക്രിയകൾക്ക് ബൊൾസൊനാരോ വിധേയനായിരുന്നു.കൊവിഡ് പ്രതിരോധത്തിലെ ഗുരുതര വീഴ്ചകളും കടുത്ത അഴിമതി ആരോപണവും മൂലം രാജ്യത്ത് ബൊൾസൊനാരോയ്ക്ക് എതിരെ പ്രതിഷേധം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |