ദുബായ്: ഈ മാസം 25 വരെ ഇന്ത്യയിൽ നിന്ന് നേരിട്ട് യാത്രാ വിമാന സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻ വ്യക്തമാക്കി. 31വരെ ഇന്ത്യയിൽ നിന്ന് യു.എ.ഇ യിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവെയ്സ് അറിയിച്ചതിന് പിന്നാലെയാണിത്. പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളും 31 വരെ പുനരാരംഭിക്കില്ലെന്നും വിലക്ക് 31ന് ശേഷവും തുടർന്നേക്കാമെന്നും ഇത്തിഹാദ് എയർവെയ്സ് അറിയിച്ചു.
വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് യു.എ.ഇ. വ്യോമയാന മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |