വാഷിംഗ്ടൺ: റിച്ചാർഡ് ബ്രാൻസന് പിന്നാലെ ബഹിരാകാശം തൊടാനൊരുങ്ങി ലോകത്തെ ഏറ്റവും സമ്പന്നനായ ജെഫ് ബെസോസും. ബെസോസിന്റെ തന്നെ സ്പേസ് കമ്പനിയായ ബ്ലൂ ഒറിജിന്റെ പേടകത്തിൽ ചൊവ്വാഴ്ച അദ്ദേഹം ബഹിരാകാശത്തേയ്ക്ക് തിരിക്കും. ബെസോസിനെ കൂടാതെ സഹോദരൻ മാർക് ബെസോസും 82 കാരനായ വാലി ഫങ്കും 18 കാരനായ ഒലിവർ ഡീമനും യാത്രയിൽ പങ്കെടുക്കും. അമേരിക്കയുടെ ആദ്യകാല വൈമാനികയും പണ്ട് നാസയുടെ പരിശീലനത്തിൽ പങ്കെടുത്ത് ബഹിരാകാശത്ത് പോകാൻ തയാറെടുക്കുകയും ചെയ്ത വ്യക്തിയാണ് ഫങ്ക്. നെതർലൻഡ്സിലെ ശതകോടീശ്വരനായ ജോസ് ഡീമന്റെ മകനാണ് ഒലിവർ. ബഹിരാകാശത്തേക്ക് പോകുന്നതിനായി ബ്ലൂ ഒറിജിന്റെ ലേലത്തിൽ പങ്കെടുത്ത ജോസ് തന്റെ മകനായ ഒലീവറിന് ആ സീറ്റ് സമ്മാനമായി നൽകുകായിരുന്നു. ഇതോടെ യാത്ര വിജയകരമായി പൂർത്തീകരിച്ചാൽ ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം ചെറുപ്പക്കാരനെന്ന നേട്ടം ഒലിവീറിന് സ്വന്തമാകും.
2000 ലാണ് ബെസോസ് ബ്ലൂ ഒറിജിൻ ആരംഭിക്കുന്നത്. കൃത്രിമ ഭൂകുരുത്വാകർഷണത്തോടു കൂടി ഒഴുകി നടക്കുന്ന സ്പേസ് കോളനികൾ സ്ഥാപിക്കുക എന്നതായിരുന്നു ബ്ലൂ ഒറിജിന്റെ ലക്ഷ്യം. ഈ ലക്ഷ്യം യാഥാർഥ്യമായാൽ ലക്ഷക്കണക്കിന് പേർക്ക് അത്തരം കോളനികളിൽ താമസിക്കുകയും തൊഴിൽ ചെയ്യുവാനുമാകുമെന്നാണ് ബെസോസിന്റെ കണക്കു കൂട്ടൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |