വാഷിംഗ്ടൺ : അടുത്തകാലത്ത് സമൂഹമാദ്ധ്യമങ്ങളിൽ വളരെയേറെ ചർച്ചയായൊരു വീടാണ് മേരിലാൻഡ്, അഥവാ കോഫിൻ ഹൗസ്. വാടകയ്ക്ക് നൽകാനുണ്ടെന്ന വാർത്ത വന്നതോടെയാണ് 1500 ചതുരശ്രയടിയുള്ള സെമിത്തേരി വീട് ഹിറ്റായത്.
പുറമേ നിന്ന് നോക്കുമ്പോൾ തന്നെ വ്യത്യസ്തമായൊരു ലുക്ക് നൽകുന്ന വീടാണിത്. ഈ വീട് നിർമ്മിച്ചിരിക്കുന്നത് വൈറ്റ് ആൻഡ് ഗ്രേ ബ്രിക്കുകൾ കൊണ്ടാണ്. ഈ വീടിന്റെ പ്രതിമാസ വാടക 225,000 ഡോളർ ആണെന്നാണ് പരസ്യത്തിൽ പറഞ്ഞിരിക്കുന്നത്. വീടിന്റെ ഇന്റീരിയർ ചെയ്തിരിക്കുന്നത് ബ്ളാക്ക് ആൻഡ് വൈറ്റ് തീമിലാണ്. വീട്ടിൽ എവിടെ നോക്കിയാലും ചെറുതും വലുതുമായ നിരവധി ശവപ്പെട്ടികൾ കാണാം. ലിവിംഗ് റൂം ,ഡൈനിംഗ് റൂം , അടുക്കള എന്നിവയാണ് സെമിത്തേരി വീടിന്റെ ഗ്രൗണ്ട് ഫ്ളോറിലുള്ളത്. ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ ചെയ്ത വ്യത്യസ്തമായ അടുക്കളയാണ് ഈ വീടിന്റെ പ്രധാന ഹൈലൈറ്റ്. ബെഡ്റൂമിൽ ഫൈവ് സൈഡഡ് സീലിംഗ് ആണ് ചെയ്തിരിക്കുന്നത്. ഇത് ശരിക്കും ഒരു ശവപ്പെട്ടിയുടെ ഫീൽ ആണ് നൽകുന്നത്. സീലിംഗിൽ കണ്ണാടികളും നൽകിയിട്ടുണ്ട്. അര എക്കർ വരുന്ന വീടിന്റെ പിൻവശത്തെ കല്ലറയിൽ 'റസ്റ്റ് ഇൻ പീസ്' എന്ന എഴുത്തും കാണാം. ഒപ്പം കുരിശുകളും സെമിത്തേരി എന്ന എഴുത്തും കൂടി ആകുമ്പോൾ ആരും അറിയാതെ പറഞ്ഞു പോകും ഇതൊരു 'ശവപ്പെട്ടിവീട്' തന്നെ എന്ന്. ഇതിനോട് ചേർന്ന് ഒരു ബാറും ഒരുക്കിയിട്ടുണ്ട്. ഇതിനുള്ളിൽ കുപ്പികൾക്കിടയിൽ ഒരു തലയോട്ടിയും കാണാൻ കഴിയും. ഈ ബാർ ഹൗസിന്റെ സീലിംഗ് ഒരു ചിലന്തി വല പോലെയാണ് ചെയ്തിരിക്കുന്നത്. ഇതിനോട് ചേർന്ന് കിടക്കുന്ന ഗ്യാരേജ് സ്കൾ തീമിലാണ് ഭംഗി വരുത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |