ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബിൽ യാത്ര ബസ് ഇൻഡസ് ഹൈവേയിൽ ട്രക്കുമായി കൂട്ടിയിടിച്ച് 29 മരണം. 40 പേർക്ക് പരിക്കേറ്റു.സിയാൽകോട്ടിൽ നിന്ന് രാജൻപൂരിലേക്ക് പോകുകയായിരുന്ന ബസ് പഞ്ചാബിലെ ദേര ഖാസി ഖാൻ പ്രദേശത്താണ് അപകടത്തിൽപ്പെട്ടത്.
അപകടം നടന്നയുടനെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയതായും മൃതദേഹങ്ങളെയും പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്.
അപകട മരണത്തിൽ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് ദുഖം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |