കാഠ്മണ്ഡു: ഇന്ത്യയുമായുള്ള വാണിജ്യ ബന്ധം ശക്തിപ്പെടുത്താൻ യാത്രാ നിയന്ത്രണങ്ങൾ മാറ്റി ജനങ്ങൾക്ക് ഇന്ത്യയിലേക്കുള്ള യാത്ര അനുവദിക്കണമെന്ന് നേപ്പാൾ അഭ്യർത്ഥിച്ചു. നേപ്പാളിലെ ഇന്ത്യൻ സ്ഥാനപതി വിനയ് മോഹൻ ഖ്വത്രയുമായി രാജ്യത്തെ ഊർജ്ജ മന്ത്രാലയം, ജലശക്തി , ജലസേചനം , വാണിജ്യം എന്നീ വകുപ്പ് മന്ത്രിമാർ നടത്തിയ ചർച്ചയിലാണ് ഈ വിഷയം ഉന്നയിച്ചത്. . നേപ്പാൾ ഊർജ്ജമന്ത്രി പാഫ്പാ ഭുസാലാണ് ഇരു രാജ്യങ്ങളിലേയും ജനങ്ങൾക്ക് പരസ്പരം ഇടപഴകാനുള്ള അനുവാദം നൽകണമെന്ന് അഭ്യർത്ഥിച്ചത്. ഇന്ത്യയുമായുള്ള സൗഹൃദം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. വിനയ് മോഹൻ നേപ്പാളിൽ അധികാരമേറ്റ പുതിയ മന്ത്രിസഭയ്ക്ക് എല്ലാ ആശംസകളും നേർന്നു. ഞായറാഴ്ചയാണ് നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദുർ ദുബെ പാർലമെന്റിൽ വിശ്വാസ വോട്ട് നേടി അധികാരമുറപ്പിച്ചത്. ഇതോടെ രാജ്യത്ത് മാസങ്ങളായി നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരതയ്ക്ക് അവസാനമായി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |