ബീജിംഗ്: ലോകത്തിലെ ഏറ്റവും വേഗതയുള്ള മാഗ്ലേവ് ട്രെയിൻ ചൈന പുറത്തിറക്കി. മണിക്കൂറിൽ 600 കിലോമീറ്ററാണ് ഇതിന്റെ വേഗത. തീവണ്ടിയുടെ നിർമ്മാണം ക്വിങ്ദാവോയിലാണ് പൂർത്തികരിച്ചത്. വൈദ്യുതകാന്തിക ശക്തി ഉപയോഗപ്പെടുത്തി, തീവണ്ടിയും പാളവും തമ്മിൽ കൂട്ടിമുട്ടാത്ത രീതിയിലാണ് പ്രവർത്തനം. വിമാനത്തിൽ മൂന്ന് മണിക്കൂറെടുക്കുന്ന യാത്രയ്ക്ക് അതിവേഗ റെയിലിൽ 5.5 മണിക്കൂറിൽ എത്താൻ സാധിക്കും. ഉയർന്ന ചെലവും നിലവിലെ ട്രാക്ക് രീതികളും വികസനത്തിന് വെല്ലുവിളിയാണെങ്കിലും ജപ്പാൻ മുതൽ ജർമനി വരെയുള്ള രാജ്യങ്ങളും മാഗ്ലേവ് നിർമ്മിക്കാനുള്ള പദ്ധതികൾ തുടങ്ങാനുള്ള ശ്രമത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |