ഇസ്ലാമാബാദ് : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം10 ലക്ഷം പിന്നിട്ടതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് പാകിസ്ഥാൻ. വാക്സിനെടുക്കാത്തവർക്ക് രാജ്യത്തിനകത്ത് വിമാന യാത്രകൾ നടത്താൻ അനുവാദമില്ലെന്ന് നാഷണൽ കമാന്റ് ആന്റ് ഓപ്പറേഷൻ സെന്റർ അറിയിച്ചു. ആഗസ്റ്റ 1 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഈ നിയന്ത്രണം ബാധകമാണ്.ഒരു ഡോസ് വാക്സിനെടുത്തവർ, വിദേശ പൗരന്മാർ, വിദേശത്ത് വാക്സിനെടുത്തതിന്റെ രേഖയുള്ളവർ, ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിനെടുക്കാൻ കഴിയാത്തവർ എന്നിവർക്ക് ആഭ്യന്തര യാത്രകളിൽ ഇളവ് നല്കും. എന്നാൽ ഈ നിയന്ത്രണം ആഭ്യന്തര യാത്രകൾക്ക് മാത്രമാണ് ബാധകം. പാകിസ്ഥാനിൽ നിന്ന് വിദേശത്തേക്കോ തിരിച്ചോ എത്തുന്നവർക്ക് ഇത് ബാധകമല്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2819 പുതിയ കൊവിഡ് കേസുകളും 45 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് കേസുകൾ 10,04,69 ആയി. 23,016 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |