വാഷിംഗ്ടൺ : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി നാൽപത്തിയേഴ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ഒരു കോടി മുപ്പത്തിയെട്ട് ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ലോകത്താകമാനം 41.74 ലക്ഷം പേർ കൊവിഡ് ബാധിച്ച് മരിച്ചു.
രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ലോകരാജ്യങ്ങളിൽ ഒന്നാമത്. യുഎസിൽ മൂന്നര കോടിയിലേറെപ്പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6.26 ലക്ഷം പേർ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേർ രോഗമുക്തി നേടി. മരണസംഖ്യയിൽ തൊട്ടുപിന്നിൽ ബ്രസീലാണ്. രാജ്യത്ത് 5.49 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഒരു കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേർക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |