വാഷിംഗ്ടൺ : യു.എസിന്റെ രാജ്യാന്തര മതസ്വാതന്ത്ര്യകാര്യ അംബാസഡർ ആയി ഇന്ത്യൻ വംശജനായ റാഷദ് ഹുസൈനെ (41) നിയമിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മതസ്വാതന്ത്ര്യ സംരക്ഷണത്തിനുള്ള യു.എസിന്റെ നയതന്ത്ര വിഭാഗം തലവനാകുന്ന ആദ്യ മുസ്ലീം വംശജൻ കൂടിയാണ് റാഷദ്.
നിലവിൽ ദേശീയ സുരക്ഷാ സമിതിയിലെ ആഗോള സഹകരണ വിഭാഗം ഡയറക്ടറായി സേവനമനുഷ്ഠിച്ച് വരികയാണ് റാഷദ് ഹുസൈൻ. ദേശീയ സുരക്ഷാ വിഭാഗത്തിലെ നീതി വകുപ്പിന്റെ സീനിയർ കൗൺസിൽ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഒബാമയുടെ ഭരണകാലത്ത് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷനിൽ അമേരിക്കയുടെ പ്രത്യേക പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിന് മുൻപ് അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ സുരക്ഷ, ശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ രാജ്യത്തിനകത്തും മറ്റു വിദേശ രാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിച്ച മുൻപരിചയവുമായാണ് റാഷദ് പുതിയ പദവിയിലേക്കെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |