വാഷിംഗ്ടൺ: അമേരിക്കയെ ഞെട്ടിച്ച് കൊണ്ട് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ സമീപം വെടിവയ്പ്പ്. പ്രതിരോധ ആസ്ഥാനത്ത് സമീപമുള്ള മെട്രോ ബസ് പ്ലാറ്റ്ഫോമിൽ പ്രാദേശിക സമയം ഇന്നലെ രാവിലെയാണ് വെടിവയ്പ്പുണ്ടായതെന്നാണ് വിവരം. ഇതിനെ തുടർന്ന് പെന്റഗണിൽ ലോക്ഡൗൺ ഏർപ്പെടുത്തിയെങ്കിലും പിന്നീട് അത് ഭാഗീകമായി പിൻവലിച്ചു. വെയിവയ്പ്പിനെ തുടർന്ന് ആരും പ്രതിരോധ ആസ്ഥാനത്തിന്റെ പുറത്തേക്കിറങ്ങരുതെന്നും മെട്രോ സ്റ്റേഷനിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശം നല്‍കിയിരുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. വെടിവയ്പ്പിൽ ആർക്കെങ്കിലും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |